ഗോവയ്ക്ക് ജയം; ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു

By online desk .09 01 2020

imran-azhar

 

 

പനാജി: ഐഎസ്എല്‍ ഫുട്‌ബോളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റിഡനെ കീഴടക്കി എഫ് സി ഗോവ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ഗോവ കീഴടക്കിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു ഗോവയുടെ ഗോളുകള്‍ വന്നത്. 68-ാം മിനിറ്റില്‍ കൊമോര്‍സ്‌കിയുടെ ഒരു സെല്‍ഫ് ഗോളാണ് ഗോവ മുന്നില്‍ക്കയറ്റിയത്. പിന്നാലെ ചുവപ്പ് കാര്‍ഡ് കണ്ട് നോര്‍ത്ത് ഈസ്റ്റ് താരം ല്യുഡോ പുറത്തായി. പെനാല്‍റ്റിയിലൂടെ കോറോ (82-ാം മിനിറ്റ്) ഗോവയുടെ വിജയം ഉറപ്പിക്കുകയും ചെയ്തു. ജയത്തോടെ ഗോവയ്ക്ക് 12 മത്സരങ്ങളില്‍ നിന്ന് 24 പോയന്റായി. 11 പോയന്റുള്ള നോര്‍ത്ത് ഈസ്റ്റ് എട്ടാം സ്ഥാനത്തുണ്ട്.

 

OTHER SECTIONS