ഐ എസ് എൽ: ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില ബ്ലാസ്റ്റേഴ്‌സ് 0 VS 0 ചെന്നൈയിൻ

By Sooraj Surendran.29 11 2018

imran-azhar

 

 

ചെന്നൈ: ഐ എസ് എൽ അഞ്ചാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില. കരുത്തരായ ചെന്നൈയിൻ എഫ് സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയത്. ഇരു ടീമുകളും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. ചെന്നൈയിൻ മികച്ച പ്രതിരോധമാണ് കാഴ്ചവെച്ചത്. 3 ഷോട്ടുകളാണ് ചെന്നൈയിൻ ടാർഗെറ്റിൽ തൊടുത്തത്. 2 ഷോട്ടുകളാണ് ബ്ലാസ്റ്റേഴ്‌സ് തൊടുത്തത്. 4-1-4-1 എന്ന ശൈലിയിലാണ് ചെന്നൈയിൻ എഫ് സി മത്സരിച്ചത്, 4-2-3-1 എന്ന ശൈലിയിലാണ് ബ്ലാസ്റ്റേഴ്‌സ് മത്സരിച്ചത്. 9 മത്സരങ്ങളിൽ നിന്ന് 8 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം.

OTHER SECTIONS