ഐ എസ് എൽ; പൂനെക്കെതിരെ മുംബൈക്ക് രണ്ട് ഗോളിന്റെ ലീഡ്: ലൈവ്

By Sooraj Surendran.19 10 2018

imran-azhar

 

 

മുംബൈ: മുംബൈ ഫുട്ബോൾ അറീനയിൽ മുംബൈയും പൂനെയുമായി നടക്കുന്ന മത്സരത്തിൽ മുംബൈക്ക് രണ്ട് ഗോളിന്റെ ലീഡ്. പൂനെയുടെ പ്രതിരോധ നിരയെ തകർത്തുകൊണ്ടാണ് മുംബൈ ഗോളുകൾ നേടിയത്. ആദ്യ പകുതിയുടെ 25ആം മിനിറ്റിലാണ് മുംബൈ ആദ്യ ഗോൾ നേടിയത്. 45ആം മിനിറ്റിൽ റാഫേൽ ബാസ്‌റ്റോസ് പെനാൽറ്റിയിലൂടെ നേടിയ ഗോളിൽ മുംബൈ ലീഡ് ഉയർത്തുകയായിരുന്നു. എന്നാൽ മറുപടി ഗോൾ നേടാൻ പൂനെ താരങ്ങൾക്കായില്ല. 4-3-3 എന്ന ഫോർമേഷനിലാണ് മുംബൈ മത്സരിക്കുന്നത്. 4 -2 -3 -1 എന്ന ഫോർമേഷനിലാണ് പൂനെ മത്സരിക്കുന്നത്.

OTHER SECTIONS