ബംഗളൂരു എഫ്സിക്ക് പിഴ

By Online Desk.01 12 2018

imran-azhar

 

 

ബംഗളൂരു: ഐഎസഎല്ലില്‍ ആരാധകര്‍ മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് ബംഗളൂരു എഫ്‌സിക്ക് പിഴ. പതിനഞ്ച് ലക്ഷം രൂപയാണ് പിഴ ഇനത്തില്‍ ബംഗളൂരു എഫ്സി അടയ്‌ക്കേണ്ടത്. കഴിഞ്ഞ സീസണില്‍ മാച്ച് ഒഫീഷ്യലുകള്‍ക്കെതിരെ ബംഗളൂരു ആരാധകര്‍ മോശമായി പെരുമാറിയെന്ന് കണ്ടെത്തിയ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അച്ചടക്ക സമിതിയാണ് ബംഗളൂരുവിനെതിരെ പിഴ ശിക്ഷ ചുമത്തിയത്. മൂന്ന് വ്യത്യസ്ത സംഭവങ്ങളിലാണ് ആരാധകരുടെ മോശം പെരുമാറ്റമെങ്കിലും ഇതൊരു പാറ്റേണായി പരിഗണിച്ചാണ് അച്ചടക്ക സമിതി ശിക്ഷ നടപടിയുമായി മുന്നോട്ടു പോയത്. യൂറോപ്പ്യന്‍ ഫുട്ബാളില്‍ സ്ഥിരം സംഭവമാണെങ്കിലും ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍ ആരാധകരുടെ മോശം പെരുമാറ്റത്തെത്തുടര്‍ന്ന് ഒരു ക്ലബ്ബിന് പിഴയൊടുക്കേണ്ടി വന്നത്. ലീഗിനിടെ ബംഗളൂരു ആരാധകര്‍, മാച്ച് ഒഫീഷ്യലുകള്‍ക്കെതിരെ മോശമായ ഭാഷ ഉപയോഗിച്ചു എന്നതാണ് അച്ചടക്ക സമിതിയുടെ സുപ്രധാനമായ കണ്ടെത്തല്‍.

OTHER SECTIONS