ഷൂട്ടിങ് ലോകകപ്പില്‍ 'അപൂര്‍വ' നേട്ടവുമായി അപൂര്‍വി

By Sooraj Surendran.23 02 2019

imran-azhar

 

 

ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഷൂട്ടിങ് സ്പോര്‍ട് ഫെഡറേഷന്‍ ലോകകപ്പില്‍ സ്വര്‍ണ നേട്ടത്തോടെ ചരിത്രമെഴുതി അപൂര്‍വി ചന്ദേല. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തിലാണ് അപൂര്‍വി ചന്ദേല സ്വര്‍ണ നേട്ടം കൈവരിച്ചത്. ഡോ. കര്‍ണി സിങ് ഷൂട്ടിങ് റേഞ്ചില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ 252.9 പോയിന്റുമായി അപൂര്‍വി ലോക റെക്കോര്‍ഡും തന്റെ പേരില്‍ കുറിച്ചു. ചൈനയുടെ സാവോ റോസ്ഹുവിനെ പിന്തള്ളിയാണ് അപൂര്‍വി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. 251.8 പോയിന്റുമായി റോസ്ഹു വെള്ളി നേടി. ചൈനയുടെ സു ഹോങ് വെങ്കല മെഡല്‍ നേടി. 2104ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ സ്വര്‍ണ്ണം നേടിയിരുന്നു. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കായി വെങ്കലവും നേടിയിരുന്നു.