യുവേഫ നേഷൻസ് ലീഗ്; ബെൽജിയത്തെ കീഴടക്കി ഇറ്റലി മൂന്നാമത്

By Vidya .10 10 2021

imran-azharടൂറിന്‍: യുവേഫ നേഷൻസ് ലീഗ് ലൂസേഴ്‌സ്‌ ഫൈനലിൽ ബെൽജിയത്തെ കീഴടക്കി ഇറ്റലി മൂന്നാം സ്‌ഥാനത്ത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇറ്റലി വിജയം നേടിയത്. ഇറ്റലിയ്‌ക്ക് വേണ്ടി നിക്കോളോ ബരെല്ലയും പെനാൽറ്റിയിലൂടെ ഡൊമനിക്കോ ബെറാഡിയും ലക്ഷ്യം കണ്ടപ്പോൾ ചാൾസ് ഡി കെറ്റലാറെ ബെൽജിയത്തിന്റെ ആശ്വാസ ഗോൾ നേടി.

 

 

ഇറ്റലിയിൽ സീറോ ഇമ്മൊബിലെ, ചെല്ലിനി, വെറാട്ടി, ഇന്‍സീന്യെ, ബൊനൂച്ചി എന്നിവരൊന്നും കളിച്ചില്ല. സൂപ്പര്‍ താരം റൊമേലു ലുക്കാക്കു, ഈഡന്‍ ഹസാര്‍ഡ്, തോര്‍ഗാന്‍ ഹസാര്‍ എന്നിവർ ബെൽജിയത്തിന് വേണ്ടിയും കളിക്കളത്തിൽ ഇറങ്ങിയില്ല.

 

 

ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോള്‍ രഹിത സമനില പാലിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബരെല്ലയിലൂടെ ഇറ്റലി ലീഡെടുത്തു. താരത്തിന്റെ തകര്‍പ്പന്‍ ലോങ് റേഞ്ചർ ബെല്‍ജിയം ഗോള്‍കീപ്പര്‍ കുര്‍ട്വയെ മറികടന്ന് വലയിലെത്തി. 65ആം മിനിറ്റിൽ ഇറ്റാലിയന്‍ മുന്നേറ്റ താരം കിയേസയെ ബോക്‌സിനകത്ത് കാസ്‌റ്റാഗ്‌നെ വീഴ്‌ത്തിയതോടെ ഇറ്റലിയ്‌ക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു.

 

 

 

OTHER SECTIONS