ഐ.ടി.എഫ്. ടൂര്‍ണമെന്റ് 19 മുതൽ

By BINDU PP .18 Mar, 2018

imran-azhar

 

 

തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ഐ.ടി.എഫ്. ഫ്യൂച്ചര്‍ പുരുഷ ടെന്നീസ് ടൂര്‍ണമെന്റ് ടെന്നീസ് ക്ലബ്ബില്‍ 19-ന് തുടങ്ങും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍, നെതര്‍ലന്‍ഡ്‌സ്, ഇറ്റലി, യുക്രൈന്‍, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പ്രമുഖ കളിക്കാര്‍ പങ്കെടുക്കും.15,000 അമേരിക്കന്‍ ഡോളറാണ് സമ്മാനത്തുക. ലോക റാങ്കിങ് നിര്‍ണയിക്കുന്ന എ.ടി.പി. പോയിന്റാണ് വിജയികള്‍ക്കു നല്‍കുന്നത്. സ്‌പെയിനില്‍നിന്നുള്ള ക്ലാര്യോസ് ബൊളുഡയാണ് മത്സരത്തില്‍ പങ്കെടുക്കുന്ന ടോപ് സീഡുകാരന്‍. വിയറ്റ്‌നാമില്‍നിന്നുള്ള നാം ഹുവാങ് ലൈ രണ്ടാം സീഡുകാരനാണ്. പിന്നാലെയുള്ള ഇന്ത്യന്‍ കളിക്കാരായ സിദ്ധാര്‍ഥ റാവത്, അര്‍ജുന്‍ ഖാഡെ, വിജയ് സുന്ദര്‍ എന്നിവര്‍ സീഡ് നില മെച്ചപ്പെടുത്താന്‍ കളത്തിലിറങ്ങും.സിംഗിള്‍സില്‍ 32 കളിക്കാരും ഡബിള്‍സില്‍ 16 കളിക്കാരുമാണ് പങ്കെടുക്കുന്നത്. 17, 18 തീയതികളില്‍ യോഗ്യതാ റൗണ്ട്‌സ് നടക്കും. ഐ.ടി.എഫിന്റെ രണ്ടാം സീസണാണ് ടെന്നീസ് ക്ലബ്ബില്‍ നടക്കുന്നതെന്ന് പ്രസിഡന്റ് സതീഷ്‌കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഭാരവാഹികളായ എച്ച്.കൃഷ്ണമൂര്‍ത്തി, എം.എസ്.കൃഷ്ണകുമാര്‍, കെ.വി.സുദീപ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

OTHER SECTIONS