'കളിവാക്കാ'യി നല്‍കിയ ഉപദേശം; ഇത് ഇവാനുള്ള സമ്മാനം കൂടി

By Web Desk.02 05 2022

imran-azharസ്വരാജ് പി. എസ്.

 

കേരളം ഷൂട്ടൗട്ടില്‍ നേടിയ ഏഴാം സന്തോഷ് ട്രോഫി കിരീടം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുക്കോമാനോവിച്ചിന് കൂടി സമര്‍പ്പിച്ചേക്കാം. പശ്ചിമ ബംഗാളിനെതിരെ കേരള ടീം കലാശപ്പോരിനൊരുങ്ങുമ്പോള്‍ കളിവാക്കായി വുക്കോ നല്‍കിയ ഉപദേശമായിരുന്നു കളി പെനല്‍റ്റി വരെ എത്തിക്കരുതെന്ന്. എന്നാല്‍ മത്സരഫലം നിര്‍ണയിച്ചത് പെനല്‍റ്റിയിലൂടെ തന്നെ.

 

ബ്ലാസ്റ്റേഴ്സിന്റെ കന്നി സ്വപ്നം ആഴ്ചകള്‍ക്ക് മുമ്പ് പൊലിഞ്ഞു വീണത് നെഞ്ചില്‍ വിങ്ങുന്ന ഓര്‍മ്മയാക്കി മഞ്ചേരിയിലെത്തിയ കാണികള്‍ക്ക് ആ വേദന മറക്കാനായി. എല്ലാം കൊണ്ടും.

 

പയ്യനാട്ടെ സ്റ്റേഡിയം ഗാലറിയിലും മൊബൈലുകളിലൂടെയും കണ്ട കേരള ആരാധകരുടെ ആശങ്കയകറ്റുന്ന വിധത്തിലായിരുന്നു കിരീടത്തിലേക്കുള്ള ആ അഞ്ച് കിക്കുകളും മഞ്ഞകുപ്പായക്കാര്‍ തൊടുത്തത്. ഓരോ സ്പോട് കിക്കിനും എത്തിയവരും വളരെ അനായാസം പന്ത് കൃത്യമായി വലയിലെത്തിച്ചു.

 

വാസ്തവത്തില്‍ കേരള പരിശീലകന്‍ ജിനോ ജോര്‍ജ് ഒളിപ്പിച്ചുവച്ച വജ്രായുധങ്ങളില്‍ ഒന്നാണ് അതിലൂടെ വെളിവായത്. സ്പോട്ട് കിക്കുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിശീലകന്‍മാരെ കുറിച്ച് നാം കേട്ടിട്ടുണ്ട്. ഇപ്പോളിതാ നമ്മുടെ പയ്യനാട് നാം കണ്ടിരിക്കുന്നു പെനല്‍റ്റി ഷൂട്ടൗട്ട് എന്ന പിരിമുറുക്കത്തെ തന്മയത്വത്തോടെ മറികടക്കുന്ന കേരള താരങ്ങളെ.

 

 

OTHER SECTIONS