ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റൺ: പിവി സിന്ധു പുറത്തായി

By BINDU PP.21 Sep, 2017

imran-azhar 

 

ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ നിന്നും ഇന്ത്യയുടെ പിവി സിന്ധു പുറത്തായി. ആതിഥേയതാരം നൊസോമി ഒക്കുഹാരയാണ് സിന്ധുവിനെ തോല്‍പ്പിച്ചത്. 21-18, 21-8 എന്ന സ്‌കോറിനായിരുന്നു ഒക്കുഹാരയുടെ വിജയം. കഴിഞ്ഞയാഴ്ച അവസാനിച്ച കൊറിയ ഓപ്പണിന്റെ ഫൈനലില്‍ സിന്ധുവില്‍ നിന്നേറ്റ തോല്‍വിക്ക് പ്രതികാരം കൂടിയായി ഒക്കുഹാരയ്ക്ക് ഈ വിജയം.കഴിഞ്ഞ ഒരുമാസത്തിനിടെ ഇരുതാരങ്ങളും തമ്മിലുള്ള മൂന്നാം മത്സരമായിരുന്നു ഇന്ന് നടന്നത്. ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സിന്ധുവിനെ ശക്തമായ പോരാട്ടത്തില്‍ മറികടന്ന് ഒക്കുഹാര സ്വര്‍ണം കരസ്ഥമാക്കി. കഴിഞ്ഞയാഴ്ച നടന്ന കൊറിയ ഓപ്പണ്‍ ഫൈനലില്‍ വിജയിച്ചുകൊണ്ട് സിന്ധു തിരിച്ചടിച്ചു. വെറും എട്ട് പോയിന്റുകള്‍ മാത്രമാണ് ഒക്കുഹാര എതിരാളിക്ക് വിട്ടുനല്‍കിയത്. മത്സരം വെറും 47 മിനിട്ടില്‍ അവസാനിച്ചു.

 

OTHER SECTIONS