ബാറ്റ്സ്മാന്മാർ ഭയക്കണം; ആറ് ബൗളിംഗ് ആക്ഷനുകളുമായി ബുംറ

By Sooraj Surendran.09 09 2020

imran-azhar

 

 

ദുബായ്: ഐപിഎൽ പതിമൂന്നാം സീസണിന് വേണ്ടി അക്ഷമരായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ. ടൂർണമെന്റിനായി താരങ്ങളെല്ലാം ദുബായിലെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് പരിശീലന വേളയിൽ ബുംറ പരീക്ഷിച്ച ആറ് വ്യത്യസ്ത ബൗളിംഗ് ആക്ഷനുകളാണ്. ഐപിഎല്ലിന് മുന്നോടിയായി ബുംറ ബൗളിംഗ് ആക്ഷനിൽ മാറ്റം വരുത്താൻ ശ്രമിക്കുകയാണോ? എന്ന ചോദ്യമാണ് ഇപ്പോൾ പ്രധാനമായും ഉയരുന്നത്.

 

📹 Can you guess all 6️⃣ bowlers Boom is trying to imitate? 🤔

PS: Wait for the bonus round 😉
#OneFamily #MumbaiIndians #MI #Dream11IPL @Jaspritbumrah93 pic.twitter.com/RMBlzeI6Rw

— Mumbai Indians (@mipaltan) September 7, 2020 " target="_blank">

 

യുഎഇയിലെ നെറ്റ് സെഷനിലാണു പലവിധ ശൈലികളുമായി താരം ഞെട്ടിച്ചത്. ആറ് മുൻനിര ബൗളർമാരുടെ ആക്ഷനുകളാണ് ബുംറ നെറ്റ്സിൽ പരീക്ഷിച്ചത്. 'ബുംറ അനുകരിക്കാൻ ശ്രമിക്കുന്ന ആറു ബൗളർമാരുടെയും പേരുകൾ പറയാമോ?' എന്നു ചോദിച്ചാണു മുംബൈ ഇന്ത്യൻസ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

 

OTHER SECTIONS