ബുംറ ലോകത്തെ അപകടകാരിയായ ബൗളർ: ജെഫ് തോംസണ്‍

By Sooraj Surendran .21 05 2019

imran-azhar

 

 

ബാറ്റ്സ്മാന്മാരുടെ പേടി സ്വപ്നമായി മാറിയ താരമാണ് പേസ് ബൗളറായ ജസ്പ്രീത് ബുംറ. ബുംറയുടെ ഓവറിൽ പുറത്താകാതെ പിടിച്ചുനിൽക്കുക എന്നത് ഏതൊരു ബാറ്റ്സ്‌മാനെയും സംബന്ധിച്ച് ശ്രമകരമായ ജോലിയാണ്. ബുംറ ലോകത്തിലെ തന്നെ അപകടകാരിയായ ബൗളറാണെന്ന് പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് പേസ് ബൗളിംഗ് ഇതിഹാസം ജെഫ് തോംസണ്‍. 140 കിലോമീറ്ററിലേറെ സ്പീഡിൽ തുടർച്ചയായി പന്തെറിയുന്നു എന്നതാണ് ബുംറയുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് ജെഫ് തോംസണ്‍ പറയുന്നു. ഐപിഎല്ലിലെ മികച്ച ലോകകപ്പിനെത്തുന്ന ബുംറ വളരെ അപകടകാരിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 19 വിക്കറ്റുകളാണ്‌ ബുംറ ഐപിഎല്ലിൽ നേടിയത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡയും ഭുംറയുമാകും ഈ ലോക കപ്പിലെ മികച്ച ബൗളര്‍മാരെന്നും തോംസണ്‍ പറയുന്നു.ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

OTHER SECTIONS