ജിൻസൺ ജോൺസണ് അർജുനാ അവാർഡ്

By Sooraj S .17 Sep, 2018

imran-azhar

 

 

ന്യൂ ഡൽഹി: 2018 ഏഷ്യൻ ഗെയിംസിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച മലയാളി താരം ജിൻസൺ ജോൺസണ് അർജുന അവാർഡ് നൽകി ആദരിച്ചു. ഏഷ്യൻ ഗെയിംസിൽ ഇന്ത്യ പ്രതിനിതീകരിച്ച് മത്സരിച്ച ജിൻസൺ ഇന്ത്യക്കായി സമഗ്ര സംഭാവനയാണ് നൽകിയത്. 1,500 മീറ്ററിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും ജിൻസൺ നേടിയിരുന്നു. അഞ്ച് ലക്ഷം രൂപയും വെള്ളിയിൽ തീർത്ത അർജുന ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഏഷ്യൻ ഗെയിംസിന് ശേഷം നാട്ടിലേക്ക് തിരിച്ചെത്തിയ ജിൻസണ് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. കോമൺവെൽത്ത് ഗെയിംസിലും മികച്ച പ്രകടനമാണ് ജിൻസൺ കാഴ്ചവെച്ചത്. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിൻസണ്‍

OTHER SECTIONS