മണ്‍കുടിലില്‍ നിന്നും അന്തര്‍ദേശീയ മത്സരങ്ങളിലേക്ക്

By കലാകൗമുദി ലേഖകന്‍.22 09 2018

imran-azharതിരുവനന്തപുരം: പതിനഞ്ചോളം ദേശീയ-അന്തര്‍ദേശീയ നീന്തല്‍ മത്സരങ്ങള്‍, അക്വാട്ടിക് സൗത്ത് ഏഷ്യന്‍ ഗെയിംസ് അണ്ടര്‍ 20 ഗോള്‍ഡ് മെഡലിസ്റ്റ്, യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ എന്നീ നിലകളില്‍ കൈയടി നേടിയ താരമാണ് ജിത്തു എസ്.പി.
ഇപ്പോള്‍ തിരുവനനന്തപുരത്ത് നടക്കുന്ന എഴുപത്തി രണ്ടാമത് ദേശീയ സീനിയര്‍ നീന്തല്‍ മത്സരത്തില്‍ വാട്ടര്‍ പോളോയിലെ കേരളത്തിന്റെ ഗോള്‍ കീപ്പറാണ് ജിത്തു. കഴിഞ്ഞ ദിവസത്തിലെ മത്സരത്തില്‍ പഞ്ചാബുമായി കേരളം നീന്തിമുട്ടിയപ്പോള്‍ കേരളത്തിന്റെ ഗോള്‍ പോസ്റ്റിനെ സംരക്ഷിച്ച ജിത്തു അഭിന്ദനമേറ്റുവാങ്ങി. 6 - 10 എ സ്‌കോറിലാണ് പഞ്ചാബിനെ കേരളം തോല്‍പ്പിച്ചത്.


ഇല്ലായ്മയില്‍ നിന്ന് ഉയര്‍ന്നു വരാന്‍ ശ്രമിക്കുന്ന താരമാണ് ജിത്തു. അക്വാട്ടിക് ഇനങ്ങളില്‍ സ്വര്‍ണങ്ങള്‍ വാരിക്കൂട്ടുന്ന സ്വപ്‌നത്തിനിടെ സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നവും പേറിയാണ് താരത്തിന്റെ യാത്രകള്‍.


ഏതു നിമിഷവും തകര്‍ന്ന് വീഴാവുന്ന ഒരു ഷീറ്റിട്ട മണ്‍കുടിലിലാണ് ജിത്തുവും കുടുംബവും കഴിയുന്നത്. തിരുവനന്തപുരം പിരപ്പന്‍കാട് കൊപ്പത്താണ് ജിത്തു ഇപ്പോള്‍ താമസിക്കുന്നത്. എം.ജി കോളജിലെ മൂന്നാം വര്‍ഷം ഹിസ്റ്ററി വിദ്യാര്‍ത്ഥിയാണ്. അച്ഛന്‍ സുരേന്ദ്രന്‍, അമ്മ പ്രഭ, സഹോദരി ശ്രീദേവി, സഹോദരന്‍ ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നതാണ് കുടുംബം.
ജിത്തുവിനെ നീന്തലിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കുന്നത് അനന്തുവാണ്. നാട്ടിലെ കുളത്തില്‍ നീന്തിത്തുടിച്ച് ജിത്തു ബാലപാഠങ്ങള്‍ പഠിച്ചെടുത്തു. നീന്തല്‍ മത്സരങ്ങള്‍ക്ക് പോകാനായി സഹായിക്കുന്നതും അനന്തുവാണെന്ന് ജിത്തു പറഞ്ഞു. ഗോളിയായതിനു പിന്നിലും അനന്തുവിന്റെ പ്രേരണയാണ്. നിലവിലെ ഇന്ത്യന്‍ റെയില്‍വേ ടീം ക്യാപ്റ്റന്‍ ആദര്‍ശ് ആണ് ജിത്തുവിനെ പ്രോത്സാഹിപ്പിച്ച മറ്റൊരു വ്യക്തി.


പൊക്കമില്ലാത്തതിന്റെ പേരില്‍ ചെറുപ്പത്തില്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് തടസമുണ്ടായിരുന്നു. പലരും നിരുത്സാഹപ്പെടുത്തുകയും ചെയ്തിട്ടുണ്ടെും ജിത്തു മനസ്സുതുറന്നു. എന്നാല്‍ നിരവധിപ്പേരുടെ പിന്തുണയോടെ അറിയപ്പെടുന്ന താരമായി മാറാന്‍ ജിത്തുവിനായി. ഇനിയും ഉയരങ്ങള്‍ താണ്ടാന്‍ തനിക്കാകുന്നെ്് ഉറച്ച വിശ്വാസമുണ്ടെന്ന ഇന്ത്യയുടെ ഭാവി വാഗ്ദാനമായ ജിത്തു പറയുന്നു. ഒപ്പം സ്വന്തം വീടെ സ്വപ്‌നം സാക്ഷാത്കരിക്കാനാകുമെന്ന വിശ്വാസവും താരത്തിനുണ്ട്.

 

OTHER SECTIONS