ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ഡുമിനി ഏകദിനത്തിൽ നിന്നും വിരമിക്കുന്നു

By Sooraj Surendran.15 03 2019

imran-azhar

 

 

ജോഹന്നാസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ ജെ പി ഡുമിനി ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ലോകകപ്പിന് ശേഷം ഡുമിനി വിരമിക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.2017ല്‍ താരം ടെസ്റ്റില്‍ നിന്ന് വിരമിച്ചിരുന്നു.വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയില്‍, പാക് പേസര്‍ ഇമ്രാന്‍ താഹിര്‍ എന്നിവരും ലോക കപ്പിന് ശേഷം കളി മതിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനവുമായി ഡുമിനി രംഗത്ത് വന്നിരിക്കുന്നത്. അതേസമയം ടി ട്വൻറി മത്സരങ്ങളിൽ തുടരുമെന്നും അറിയിച്ചു. രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട കഴിഞ്ഞ കുറേ മാസങ്ങളില്‍ എന്റെ കരിയറിനെ കുറിച്ച് വിശകലനം ചെയ്യുവാനായി. ഭാവിയിലേക്കുള്ള ലക്ഷ്യങ്ങളെ കുറിച്ചും എനിക്ക് ധാരണ ലഭിച്ചു. ഇതുപോലൊരു തീരുമാനം എടുക്കുക എളുപ്പമല്ല.എന്നാൽ തന്റെ കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് തനിക്കിഷ്ടമെന്നും ഡുമിനി പറഞ്ഞു. ദക്ഷിണാഫ്രിക്കൻ ഏകദിന ടീമിൽ ഒരിക്കലും ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് ജീൻപോൾ ഡുമിനി.

 

OTHER SECTIONS