യുവന്റസ് ആധിപത്യം തുടരുന്നു: യുവന്റസ്-3 ഫിയറൊന്റീന-0

By Online Desk.03 12 2018

imran-azhar

 

 

റോം: ഇറ്റലിയിലെ വിജയക്കുതിപ്പ് തുടര്‍ന്ന് യുവന്റസ്. ഇന്നലെ നടന്ന എവേ മത്സരത്തില്‍ ഫിയറൊന്റീനയെയും ഏകപക്ഷീയമായി തന്നെ യുവന്റസ് പരാജയപ്പെടുത്തി. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു യുവന്റസിന്റെ വിജയം. തുടക്കത്തില്‍ ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ ഫിയിറെന്റീനയ്ക്ക് ആയെങ്കിലും കളി പുരോഗമിച്ചതോടെ യുവന്റസ് കളിയില്‍ ആധിപത്യം നേടി.


കളിയുടെ 31-ാം മിനിറ്റില്‍ ബെന്റകുര്‍ ആയിരുന്നു യുവന്റസിന് ലീഡ് നേടിക്കൊടുത്തത്. ഫിയിറെന്റീന ഡിഫന്‍സിനെ ആകെ വലച്ച ഒരു മുന്നേറ്റത്തിലൂടെ ആയിരുന്നു ബെന്റകുറിന്റെ ഗോള്‍ പിറന്നത്. കളിയുടെ രണ്ടാം പകുതിയില്‍ കെല്ലിനിയാണ് യുവന്റസിന്റെ ലീഡ് ഇരട്ടിയാക്കിയത്. കെല്ലിനിയുടെ ഒരു ഡൈവിംഗ് വോളി ഇത്തിരി കഷ്ടപ്പെട്ടാണെങ്കിലും ഫിയിറെന്റീനയുടെ വലയിലേക്ക് തന്നെ വീണു.


കളിയുടെ 79-ാം മിനിറ്റിലാണ് റൊണാള്‍ഡോയുടെ ഗോള്‍ പിറന്നത്. പെനാല്‍റ്റിയില്‍ നിന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോള്‍. ഇതോടെ റൊണാള്‍ഡോയ്ക്ക് സീരി എയില്‍ 10 ഗോളുകളായി. ഇന്നലത്തെ ജയം യുവന്റസിനെ 40 പോയിന്റില്‍ എത്തിച്ചു. 14 മത്സരങ്ങളില്‍ 13 ജയവും ഒരു സമനിലയുമാണ് യുവന്റസ് മുന്നേറുന്നത്.

OTHER SECTIONS