രാഹുല്‍ പരിക്കേറ്റു പുറത്ത്; പന്ത് ദക്ഷിണാഫ്രിക്കന്‍ പരമ്പര നയിക്കും

By Web Desk.08 06 2022

imran-azhar

 

ന്യൂഡല്‍ഹി: പരിശീലനത്തിനിടെ പരുക്കേറ്റ ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ ദക്ഷിണാഫ്രിക്കയെക്കെതിരായ ട്വന്റി20 പരമ്പരയില്‍ നിന്നു പുറത്ത്. രാഹുലിന്റെ അഭാവത്തില്‍, പരമ്പരയില്‍ ഋഷഭ് പന്ത് ഇന്ത്യയെ നയിക്കും.

 

രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് കെ.എല്‍. രാഹുലിനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 5 മത്സര പരമ്പരയ്ക്കുള്ള നായകനായി ബിസിസിഐ നിയോഗിച്ചത്.

 

രോഹിത്തിനു പുറമേ സീനിയര്‍ താരങ്ങളായ വിരാട് കോലി, ജസ്പ്രീത് ബുമ്ര എന്നിവര്‍ക്കും ബിസിസിഐ പുരമ്പരയില്‍ വിശ്രമം അനുവദിച്ചിരുന്നു. 5 മത്സര പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ച രാത്രി നടക്കും.

 

 

OTHER SECTIONS