ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിൽ നിന്ന് വില്യംസണ്‍ പിന്മാറി

By vidya .16 11 2021

imran-azhar

 

ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരേ ബുധനാഴ്ച ആരംഭിക്കാനിരിക്കുന്ന ട്വന്റി 20 പരമ്പരയില്‍ നിന്ന് ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ പിന്മാറി.വില്യംസന്റെ അഭാവത്തില്‍ പേസര്‍ ടിം സൗത്തി ടീമിനെ നയിക്കും.

 

ട്വന്റി 20 പരമ്പരയ്ക്കു പിന്നാലെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ വേണ്ടിയാണ് പിന്മാറ്റം.ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്.

 

ജയ്പുരില്‍ പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്ന ടെസ്റ്റ് ടീമില്‍ ഉള്‍പ്പെട്ടവരുടെ പ്രത്യേക സംഘത്തിനൊപ്പം വില്യംസണ്‍ ചേരുമെന്നും ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

 

OTHER SECTIONS