ദീർഘകാല പ്രണയത്തിനൊടുവിൽ കരുൺ നായർ സനയയുടെ കൈപിടിച്ചു

By Sooraj Surendran .19 01 2020

imran-azhar

 

 

ഇന്ത്യൻ ക്രിക്കറ്റ് താരം കരുൺ നായർ വിവാഹിതനായി. ദീർഘകാലമായി പ്രണയത്തിലായിരുന്ന സനയയെയാണ് കരുൺ ജീവിതസഖിയാക്കിയത്. ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശികളായ കലാധരൻ നായരുടെയും പ്രേമയുടെയും മകനാണ് കരുൺ. അജിൻക്യ രഹാനെ, വരുൺ ആരോൺ, യുസ്വേന്ദ്ര ചഹൽ, ഷാർഡുൾ ടാക്കൂർ, ശ്രേയസ് അയ്യർ, തുടങ്ങിയ ഇന്ത്യൻ താരങ്ങൾ വിവാഹ ചടങ്ങിൽ പങ്കെടുത്തു. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയതോടെയാണ് കരുൺ ദേശീയ ടീമിൽ ശ്രദ്ധ നേടി തുടങ്ങിയത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ മിന്നുംതാരമാണ് കരുൺ.

 

OTHER SECTIONS