കാര്യവട്ടം സ്പോർട്സ് ഹബ്; ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു

By Sooraj Surendran.08 Sep, 2018

imran-azhar

 

 

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ തിരുവനതപുരത്ത്കാർക്ക് കിട്ടിയ സമ്മാനം. ഇന്ത്യയും വെസ്റ്റിൻഡീസുനമായി നടക്കുന്ന അഞ്ചാം ഏകദിനം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാകും നടക്കുക. മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകളെ സംബന്ധിച്ച് ധാരണയായി. ഇത് സംബന്ധിച്ച് കെ സി സിയുടെ പ്രഖ്യാപനം ഉണ്ടായി. 1,000, 2,000, 3,000, 6,000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. ഇന്ത്യയും ന്യൂസീലാൻഡുമായി നടന്ന മത്സരം കാണാൻ നിരവധി പേരാണ് എത്തിയത്. നവംബറിൽ നടക്കുന്ന മത്സരത്തിന്റെ ലാഭത്തിൽ നിന്നും ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാകും നൽകുക.തിരുവനന്തപുരത്ത് ചേർന്ന കെസിഎ ജനറൽ ബോഡി യോഗമാണ് നിരക്കുകളെ സംബന്ധിച്ച് ധാരണ ഉണ്ടായത്. വിദ്യാർത്ഥികൾക്ക് 50 ശതമാനം ഡിസ്‌കൗണ്ട് നൽകുമെന്നും അറിയിച്ചു.