ഇന്ത്യ വിൻഡീസ് ഏകദിനം; താരങ്ങൾ 30ന് തിരുവനന്തപുരത്ത് എത്തും: ടിക്കറ്റ് വിൽപ്പന 17 മുതൽ

By Sooraj S.12 10 2018

imran-azhar

 

 

തിരുവനന്തപുരം: ഇന്ത്യയും വെസ്റ്റിൻഡീസുമായി നടക്കുന്ന അഞ്ചാം ഏകദിന മത്സരത്തിനായി ടീമുകൾ ഒക്ടോബർ 30ന് തിരുവനന്തപുരത്ത് എത്തും. നവംബർ ഒന്നിനാണ് മത്സരം നടക്കുന്നത്. നവംബർ ഒന്നിന് രാവിലെ വിൻഡീസ് താരങ്ങൾ പരിശീലനം നടത്തും തുടർന്ന് ഉച്ചയ്ക്ക് ശേഷം ഇന്ത്യൻ താരങ്ങളും പരിശീലനം നടത്തും. മത്സരത്തിന്റെ ടിക്കറ്റുകൾ 17 മുതൽ വിൽപ്പന ആരംഭിക്കും. 1000, 2000, 3000എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ കളിക്കാര്‍ക്കായി പ്രത്യേക മുറികളും സജ്ജീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പടെയുള്ള പ്രമുഖര്‍ കളി കാണാനെത്തും. കോവളത്തെ സ്വകാര്യ ഹോട്ടലിലാണ് കളിക്കാർക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.

OTHER SECTIONS