ലോകകിരീടം തിരിച്ച് പിടിച്ച് കാറ്റി ടെയ്‌ലര്‍

By Priya.01 05 2022

imran-azhar

വനിത ബോക്‌സിങ് ലൈറ്റ് വെയ്റ്റ് ലോകകിരീടം സ്വന്തമാക്കി കാറ്റി ടെയ്‌ലര്‍.കാറ്റി ടെയ്ലര്‍ അമാന്‍ഡ സെറാനോയും തമ്മിലുള്ള കടുത്ത മത്സരം സ്പ്ലിറ്റ്-ഡിസിഷനിലേക്ക് നീങ്ങി. അവസാനം കാറ്റി ടെയ്‌ലര്‍ കിരീടം നിലനിര്‍ത്തി. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ വെച്ചാണ് മത്സരം നടന്നത്‌.എല്ലാ പ്രവചനങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കുമൊടുവില്‍ മൂന്ന് ജഡ്ജസുമാരില്‍ രണ്ടുപേരും ടെയ്ലറിന് പോയന്റുകള്‍ നല്‍കി. രണ്ട് ജഡ്ജസുമാര്‍ രണ്ട് കാര്‍ഡുകളില്‍ 97-93, 96-93 പോയന്റും ഒരു ജഡ്ജ് സെറാനോക്ക് 96-94 പോയന്റുമാണ് നല്‍കിയത്.

 

 

ആദ്യമായാണ് രണ്ട് സ്ത്രീകള്‍ പ്രസിദ്ധമായ ഈ വേദിയില്‍ മത്സരത്തിനിറങ്ങുന്നത്.10 റൗണ്ടുകള്‍ക്കുള്ള മത്സരമായിരുന്നു ഇത്.ടെയ്‌ലറെ റിംഗിലെ റോപ്പിന്റെ കോര്‍ണറിലേക്ക് മാറ്റിയ സെറാനോ ക്രഞ്ചിംഗ് ഷോട്ടുകള്‍കൊണ്ടായിരുന്നു പിന്നെ അറ്റാക്കിങ്. സെറാനോ അറ്റാക്കിങ് തുടര്‍ന്നതോടെ ടെയ്‌ലറിന്റെ തലയില്‍ നിന്നും രക്തം വന്നുതുടങ്ങി.റഫറി സസൂക്ഷ്മം നിരീക്ഷിച്ചപ്പോള്‍ ടെയ്‌ലര്‍ മത്സരം തുടരാന്‍ മുന്നോട്ട് വന്നു.10 റൗണ്ടിലെ തീവ്ര പോരാട്ടത്തിനൊടുവില്‍ കാറ്റി ടെയ്‌ലര്‍ കിരീടം നേടി.

 


2019 ല്‍ ഡെല്‍ഫൈന്‍ പേഴ്സണിനെതിരെ ഇതേ വേദിയില്‍ നടന്ന മത്സരത്തില്‍ കാറ്റി ടെയ്‌ലര്‍ കിരീടം നിലനിര്‍ത്തിയിരുന്നു.

 

OTHER SECTIONS