കേരള ക്രിക്കറ്റ് അസോസിയേഷൻ ഇനി സാജൻ. കെ. വർഗീസ് നയിക്കും

By Sooraj S.09 Jul, 2018

imran-azhar

 

 

ആലപ്പുഴ: കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി സാജൻ കെ വർഗീസിനെ തിരഞ്ഞെടുത്തു. ഇന്നലെ ആലപ്പുഴയിൽ ചേർന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജനറൽ ബോഡി യോഗത്തിലാണ് സാജൻ കെ വർഗീസിനെ തിരഞ്ഞെടുത്തതായി അറിയിച്ചത്. അസോസിയേഷനിലെ ഭാരവാഹികൾ രാജിവെച്ച പാഴ്ച്ചാത്തലത്തിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ നടപടി ഉണ്ടായത്. ശ്രീജിത്ത് വി.നായർ (ജന. സെക്ര), കെ.എം.അബ്ദുൽ റഹ്മാൻ(ജോ.സെക്ര), രജിത് രാജേന്ദ്രൻ (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. അതെ സമയം ജയേഷ് ജോർജ് ബിസിസിഐ പ്രതിനിധിയായി തുടരുമെന്നും അസോസിയേഷൻ അറിയിച്ചു. ലോധ കമ്മിറ്റി റിപ്പോർട്ട് പ്രകാരമാണ് ഭാരവാഹികൾ രാജി വെച്ചത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.