ആശങ്കകൾ വേണ്ട; ജാദവ് ലോകകപ്പ് കളിക്കും

By Sooraj Surendran .19 05 2019

imran-azhar

 

 

ന്യൂ ഡൽഹി: ക്രിക്കറ്റ് പ്രേമികൾക്കൊരു സന്തോഷ വാർത്ത ഐപിഎൽ മത്സരത്തിനിടെ തോളിന് പരിക്കേറ്റ ഓൾ റൗണ്ടർ കേദാർ ജാദവ് പരിക്കിന്റെ പിടിയിൽ നിന്നും മോചിതനായി. പരിക്കിനെ തുടർന്ന് ജാദവിന് ലോകകപ്പ് മത്സരങ്ങൾ കളിക്കാനാകുമോയെന്ന് ആശങ്കകൾ ഉയർന്നിരുന്നു. ജാദവിന്റെ അഭാവത്തിൽ ആര് ടീമിനൊപ്പം ചേരുമെന്നും ചർച്ചകൾ നടന്നു. ഈ സാഹചര്യത്തിലാണ് പരിക്കിന്റെ പിടിയിൽ നിന്നും പൂർണമായും മോചിതനായ ജാദവ് കളിക്കളത്തിലിറങ്ങാൻ കായികക്ഷമത തെളിയിച്ചതായും ടീം വൃത്തങ്ങൾ അറിയിച്ചത്. കായികക്ഷമതാ പരിശോധന 16നു മുംബൈയിലാണു നടന്നത്. ഫിസിയോ പാട്രിക് ഫർഹാർട്ട് ആണ് ജാദവ് ലോകകപ്പ് കളിയ്ക്കാൻ യോഗ്യനാണെന്ന് ടീം മാനേജ്മെന്റിന് റിപ്പോർട്ട് നൽകിയത്.

OTHER SECTIONS