ജിങ്കാന് പിന്നാലെ നായകന്‍ ഓഗ്‌ബെച്ചേയും ബ്ലാസ്റ്റേഴ്‌സ് വിട്ടു

By Sooraj Surendran.31 08 2020

imran-azhar

 

 

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ നട്ടെല്ലായ നായകൻ സെന്റർ ഫോർവേഡ് ബർത്തലോമിയോ ഓഗ്‌ബെച്ചെയും ക്ലബ്ബിൽ നിന്നും പിൻവാങ്ങി. സന്ദേശ് ജിങ്കാന് പിന്നാലെ ഓഗ്‌ബെച്ചേയും ബ്ലാസ്റ്റേഴ്‌സ് വിട്ടതോടെ ടീം ഒന്നടങ്കം പ്രതിസന്ധിയിലാണ്. ബ്ലാസ്റ്റേഴ്സിനായി 15 കളികളില്‍ 16 ഗോളുകള്‍ ഓഗ്ബെച്ചെ നേടിയിട്ടുണ്ട്. അതേസമയം ക്ലബ്ബിന് നൽകിയ സേവനങ്ങൾക്ക് ഓഗ്‌ബെച്ചേയ്ക്ക് കേരള ബ്ലാസ്റ്റേഴ്‌സ് നന്ദി അറിയിച്ചു. അദ്ദേഹത്തിന്റെ ഭാവിക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ക്ലബ്ബ് അറിയിച്ചു. നേരത്തെ ഓഗ്‌ബെച്ചേ ബ്ലാസ്റ്റേഴ്‌സ് വിടുന്നതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇത് ശരിവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്ന വളരെ അഭിമാനവും സന്തോഷവും നിറഞ്ഞ എന്റെ സമയം ഞാൻ എപ്പോഴും ഓർക്കുമെന്നും ഓഗ്‌ബെച്ചേ പറഞ്ഞു.

 

OTHER SECTIONS