By Web Desk.26 11 2020
ബംബോലിം: ഐഎസ്എല്ലിൽ രണ്ടാം മത്സരത്തിലും ബ്ലാസ്റ്റേഴ്സിന് ജയമില്ല. ഇന്ന് നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചു. മത്സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സ് സെയ്ത്യാസെന്‍ സിങ്ങിന്റെ ഫ്രീകിക്ക് ഹെഡറിലൂടെ വലയിലെത്തിച്ച സെര്‍ജിയോ സിഡോഞ്ചയിലൂടെ മുന്നിലെത്തി. 45-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് പെനാൽറ്റി ലഭിച്ചു. ഗാരി ഹൂപ്പര്‍ എടുത്ത കിക്ക് നോര്‍ത്ത് ഈസ്റ്റ് ഗോളി സുഭാഷിഷ് റോയിയുടെ കാലില്‍ തട്ടിയ ശേഷമാണ് വലയിലെത്തിയത്. നോർത്ത് ഈസ്റ്റ് ശക്തമായി തന്നെ തിരിച്ചടിച്ചു. 51-ാം മിനിറ്റില്‍ ഫെഡ്രിക്കോ ഗല്ലേഗോ എടുത്ത കോര്‍ണറിലൂടെ ക്വെസി അപിയ ഗോള്‍ നേടി. 72-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഇദ്രിസ സൈലയുടെ പോരാട്ടത്തിലൂടെ നോർത്ത് ഈസ്റ്റ് ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചു.