ഐഎസ്എൽ: പ്ലെയർ ട്രാക്കർ സംവിധാനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്

By Sooraj Surendran.09 09 2020

imran-azhar

 

 

കൊച്ചി: സാങ്കേതികവിദ്യകൾ അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. കായികരംഗത്തും ഇതിന്റെ പ്രതിഫലനം പ്രകടമാണ്. ഐഎസ്എൽ ഏഴാം സീസണിൽ അടിമുടി മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. ഇതിന്റെ ഭാഗമായി സ്റ്റാറ്റ് സ്പോർട്സുമായി സഹകരിക്കാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കളിക്കാരുടെ ഫിറ്റ്‌നസ്, പ്രകടനം എന്നിവ നിരീക്ഷിക്കുന്നതിനും പരുക്കുകൾ നിയന്ത്രിച്ച് ക്ലബ്ബിന്റെ നിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിട്ട് സ്റ്റാറ്റ് സ്പോർട്സുമായി സഹകരിക്കുന്നത്.

 

ഇതോടെ സ്റ്റാറ്റ് സ്പോർട്സുമായി സഹകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ക്ലബ്ബാകും ബ്ലാസ്റ്റേഴ്‌സ്. ബ്രസീൽ, ഇംഗ്ലണ്ട്, ജർമ്മനി തുടങ്ങിയ മുൻനിര ദേശീയ ടീമുകൾക്കായും സ്റ്റാറ്റ് സ്പോർട്സ് പ്രവർത്തിക്കുന്നുണ്ട്. പരിശീലനം ഉൾപ്പെടെയുള്ള സമയങ്ങളിൽ കളിക്കാരുടെ ഫിറ്റ്‌നസ്, പ്രകടനം പരിക്കുകൾ എന്നിവ കൃത്യമായി നിരീക്ഷിക്കുന്നതിന് ഇത് ഏറെ ഗുണകരമാണ്.

 

OTHER SECTIONS