പരിശീലനത്തിനായി കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം തായ്‌ലാന്റിലേക്ക്

By Sooraj S.30 Aug, 2018

imran-azhar

 

 

കൊച്ചി: ഐ എസ് എലിന്റെ അഞ്ചാം സീസൺ സെപ്റ്റംബർ 29 മുതലാണ് ആരംഭിക്കുക. ആദ്യമത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് കൊൽക്കത്തയുമായാണ് ഏറ്റുമുട്ടുക. അഞ്ചാം സീസണിലെ മത്സരങ്ങൾക്കായി മികവുറ്റ ടീമിനെ വാർത്തെടുക്കാനായി ടീമിന് മികച്ച പരിശീലനമാണ് നൽകുന്നത്. ഇതിനായി ടീം തായ്‌ലാന്റിലേക്ക് യാത്ര തിരിക്കുകയാണ്. ഹുവാഹിനിൽ സെപ്റ്റംബർ 1 മുതൽ 21 വരെയാണ് പരിശീലനം നടക്കുക. കഴിഞ്ഞ സീസണിൽ മികവുറ്റ പ്രകടനം കാഴ്ചവെക്കാൻ ടീമിന് സാധിച്ചിരുന്നില്ല. കേരളത്തിൽ ബ്ലാസ്റ്റേഴ്സിന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.