ലക്ഷ്യം കണ്ട് ബ്ലാസ്റ്റേഴ്‌സ്, വീറോടെ ഗോവയും (ലൈവ്)

By Sooraj Surendran .01 12 2019

imran-azhar

 

 

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്‌സി ഗോവയ്‌ക്കെതിരെ ആദ്യ ഗോൾ നേടി കേരള ബ്ലാസ്റ്റേഴ്‌സ്. മത്സരത്തിന്റെ ആദ്യ മിനിറ്റിൽ സർജിയോ സിഡോഞ്ചയാണ് ബ്ലാസ്റ്റേഴ്സിനായി വല കുലുക്കിയത്. പക്ഷെ ബ്ലാസ്റ്റേഴ്സിന്റെ ഗോളിന് 41 മിനിറ്റ് മാത്രമേ ആയുസുണ്ടായുള്ളു. 41ആം മിനിറ്റിൽ ഗോവയുടെ മുർത്താദ സെറിഗിൻ ഫോൾ ജാക്കിചാന്ദ് സിങ്നൽകിയ ഉഗ്രൻ ക്രോസ് കൃത്യമായി വലയിലെത്തിച്ചു. ആദ്യ പകുതി പിന്നിടുമ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി മത്സരം സമനിലയിലെത്തിച്ചിരിക്കുകയാണ്. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകർക്ക് മുന്നിൽ മലയാളി താരങ്ങളായ സഹല്‍ അബ്ദുസമദും പ്രശാന്തും കളിക്കുന്നുണ്ട്. ആവേശകരമായ രണ്ടാം പകുതിക്കായി കാത്തിരിക്കാം.

 

OTHER SECTIONS