ഇഞ്ചുറി ടൈമില്‍ കൊമ്പന്മാരെ വലയില്‍ കുരുക്കി മുംബൈ സിറ്റി എഫ്.സി

By Anju N P.06 10 2018

imran-azhar

പ്രളയക്കെടുതിയില് കൈത്താങ്ങായ മത്സ്യത്തൊഴിലാളികള്ക്ക് ആദരമര്പ്പിച്ച് രണ്ടാം വിജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ വലയില്‍ കുരുക്കി മുംബൈ സിറ്റി എഫ്.സി . 94-ാം മിനുറ്റു വരെ മികച്ച ഫോമിലായിരുന്ന ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് മുംബൈയോട് സമനില വഴങ്ങിയത്.

 

മത്സരത്തിന്റെ 24-ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍. നര്‍സാരിയുടെ പാസില്‍നിന്ന് പാഴാക്കിയെങ്കിലും ദുംഗലിന്റെ ഇടപെടലിലൂടെ ഗോള്‍ പിറന്നു. ബോക്സിനുള്ളില്‍ ദുംഗല്‍ നല്‍കിയ പാസില്‍ ഹാലി ചരണ്‍ നര്‍സാരിയുടെ കിടിലന്‍ ഫിനിഷിങ്.

 


അവസാന മിനുറ്റുകളില്‍ ഗോളിനായി കിണഞ്ഞു ഇഞ്ചുറി ടൈമില്‍ മുംബൈ സിറ്റിയുടെ പ്രഞ്ചല്‍ ഭൂമിജിന്റെ ഗോളാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയം കൈയെത്തും ദൂരത്തു നിന്നും നഷ്ടപ്പെടുത്തിയത്. 94ആം മിനുറ്റില്‍ പത്തൊമ്പതുകാരനായ പ്രഞ്ചല്‍ ഭൂമിജിന്റെ മുന്നേറ്റത്തിലൂടെ മുംബൈ സിറ്റി എഫ്.സി കേരളാബ്ലാസ്റ്റേഴ്‌സിന്റെ വല കുലുക്കുകയായിരുന്നു.

 

പ്രളയക്കെടുതിയില്‍ കേരളം ഒന്നടങ്കം നടുങ്ങിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് ആദരമര്‍പ്പിച്ച് പ്രത്യേക ജഴ്സിയുമണിഞ്ഞായിരുന്നു ടീം കളിക്കാനിറങ്ങിയത്. ജഴ്സിയുടെ മുന്‍വശത്ത് മത്സ്യത്തൊഴിലാളികളുടേയും ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സൈന്യത്തേയും പ്രതിനിധീകരിക്കുന്ന ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്.

 

OTHER SECTIONS