ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റും ഒപ്പത്തിനൊപ്പം; (1-1) ലൈവ്

By Sooraj Surendran .28 12 2019

imran-azhar

 

 

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരത്തിന്റെ ആവേശകരമായ രണ്ടാം പകുതി പുരോഗമിക്കുന്നു. ആദ്യ പകുതി അവസാന മിനിറ്റിലേക്ക് മത്സരം അടുക്കുമ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയിരിക്കുന്നു. 43-ാം മിനിറ്റില്‍ നൈജീരിയന്‍ താരം ഒഗ്ബെച്ചേയാണ് ബ്ലാസ്റ്റേഴ്സിന് ലീഡ് നേടിക്കൊടുത്തത്. ബോക്‌സില്‍ വെച്ച് ഒഗ്ബെച്ചേയെ ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി ലഭിച്ചത്. 50-ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് സ്‌ട്രൈക്കർ ഗ്യാൻ പെനാൽറ്റി ഗോളിലൂടെ ടീമിനെ സമനിലയിലെത്തിച്ചു. ഇത്തവണ ആദ്യ ഇലവനില്‍ ഇടംപിടിച്ച സഹല്‍ അബ്ദുസമദിന് കാര്യമായ മുന്നേറ്റങ്ങള്‍ നടത്താനായില്ല.

 

OTHER SECTIONS