ജയമറിയാതെ ബ്ലാസ്റ്റേഴ്‌സ്, വീണ്ടും സമനില

By Sooraj Surendran .29 12 2019

imran-azhar

 

 

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടും ജയമറിയാതെ കേരള ബ്ലാസ്റ്റേഴ്‌സ്. നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിലെത്തുകയായിരുന്നു. 43-ാം മിനിറ്റില്‍ നൈജീരിയന്‍ താരം ഒഗ്ബെച്ചേയാണ് ബ്ലാസ്റ്റേഴ്സിന് ലീഡ് നേടിക്കൊടുത്തത്. ബോക്‌സില്‍ വെച്ച് ഒഗ്ബെച്ചേയെ ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി ലഭിച്ചത്. 50-ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് സ്‌ട്രൈക്കർ ഗ്യാൻ പെനാൽറ്റി ഗോളിലൂടെ ടീമിനെ സമനിലയിലെത്തിച്ചു.നിരവധി തവണ നോര്‍ത്ത് ഈസ്റ്റിന് അവസരങ്ങള്‍ ലഭിച്ചെങ്കിലും അവര്‍ക്ക്‌ മുതലാക്കാനായില്ല. അതേ സമയം പന്ത് കൈയടക്കത്തില്‍ ബ്ലാസ്റ്റേഴ്‌സ് തന്നെയായിരുന്നു മുന്നിട്ട് നിന്നത്. പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. പട്ടികയില്‍ ഏറ്റവും അവസാനത്തില്‍ നില്‍ക്കുന്ന ഹൈദരാബാദുമായി അഞ്ചാം തിയതിയാണ് ഇനി ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

 

OTHER SECTIONS