നീണ്ട 7 വർഷത്തെ വിലക്കിനൊടുവിൽ കേരള ടീമിലേക്ക് മടങ്ങിവരവിന് ഒരുങ്ങി ശ്രീശാന്ത്

By Sooraj Surendran.18 06 2020

imran-azhar

 

 

കൊച്ചി: ഐപിഎൽ കോഴ വിവാദവുമായി ബന്ധപ്പെട്ട് ഏഴ് വർഷത്തോളം വിലക്ക് നേരിട്ട മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് കേരള ടീമിലേക്ക് മടങ്ങിവരാനുള്ള തയാറെടുപ്പിന് ഒരുങ്ങുന്നു. ശ്രീശാന്തിന്റെ മടങ്ങിവരവ് സ്വാഗതം ചെയ്യുമെന്ന് കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കേരള പരിശീലകൻ ടിനു യോഹന്നാൻ വ്യക്തമാക്കി. സെപ്റ്റംബറിൽ ശ്രീശാന്തിന്റെ വിലക്കു തീരുന്നതിനാൽ പുതിയ സീസണിലേക്ക് ടീമിനെ തിരഞ്ഞെടുക്കുമ്പോൾ അദ്ദേഹത്തെയും പരിഗണിക്കുമെന്ന് ടിനു യോഹന്നാൻ പറഞ്ഞു. അതേസമയം ടീമിലേക്ക് മടങ്ങിയെത്താൻ താരം കായിക ക്ഷമത തെളിയിക്കേണ്ടതുണ്ടെന്നും ടിനു യോഹന്നാൻ പറഞ്ഞു. "ഏഴു വർഷങ്ങൾക്കു ശേഷമാണ് അദ്ദേഹം കളിക്കളത്തിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നതെന്ന് ഓർക്കണം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മടങ്ങിവരവ് എപ്രകാരമായിരിക്കുമെന്ന് കാത്തിരുന്നുതന്നെ കാണണം" എന്നും ടിനു യോഹന്നാൻ പറഞ്ഞു.

 

OTHER SECTIONS