സംസ്ഥാന സ്‌കൂൾ കായികമേള: പാലക്കാടിന് കിരീടം

By Sooraj Surendran.19 11 2019

imran-azhar

 

 

കണ്ണൂർ: എറണാകുളത്തെ പിന്തള്ളി സംസ്ഥാന സ്‌കൂൾ കായികമേളയിൽ പാലക്കാടിന് കിരീടം. 201 പോയിന്റുകളുമായാണ് പാലക്കാട് കിരീടം സ്വന്തമാക്കിയത്. സ്‌കൂളുകളിൽ കോതമംഗലം മാർ ബേസിൽ ചാമ്പ്യൻ പട്ടം സ്വന്തമാക്കി. 62 പോയിന്റാണ് മാർ ബേസിലിന്റെ നേട്ടം. 2016ന് ശേഷം ഇതാദ്യമാണ് പാലക്കാട് കിരീടം ചൂടുന്നത്. സ്‌കൂളുകളിൽ രണ്ടാം സ്ഥാനത്തെത്തിയത് പാലക്കാട് കല്ലടി സ്കൂളാണ്. എറണാകുളത്തിന് 157 പോയിന്റുകളാണ് ഇത്തവണ നേടാനായത്. 34 ഫൈനലുകള്‍ നടന്ന മൂന്നാം ദിനത്തില്‍ 1500 മീറ്ററിലും ഹര്‍ഡില്‍സിലും കാഴ്ചവച്ച മികവാണ് പാലക്കാടിന് കരുത്ത് പകര്‍ന്നത്. പാലക്കാടിന്റെ സൂര്യജിത്തും ജിജോയും സി ചാന്ദ്‌നിയും ഇരട്ട സ്വർണം നേടി. ഒപ്പം കോഴിക്കോടിന്റെ വി പി സനികയും ഇരട്ടസ്വര്‍ണം സ്വന്തമാക്കി.

 

OTHER SECTIONS