ഇന്ത്യക്ക് പുതുപ്രതീക്ഷ, 37 പന്തിൽ സെഞ്ച്വറി നേടി മുഹമ്മദ് അസ്ഹറുദ്ദീൻ

By സൂരജ് സുരേന്ദ്രൻ .14 01 2021

imran-azhar

 

 

സയ്യിദ് മുഷ്താഖ് അലി ട്വന്റി ട്വന്റി ടൂർണമെന്റിലൂടെ പുത്തൻ താരോദയം പിറവികൊണ്ടിരിക്കുകയാണ്. 37 പന്തിൽ സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്റെ മിന്നുന്ന പ്രകടനമാണ് കേരളത്തിന് വിജയം അനായാസമാക്കിയത്.

 

മുംബൈക്കെതിരായ മത്സരത്തിലാണ് താരം മിന്നും പ്രകടനം കാഴ്ചവെച്ചത്. മത്സരത്തിൽ മുംബൈ എട്ട് വിക്കറ്റിന് ജയിച്ചു.

 

197 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ കേരളം 15.1 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

 

33 റൺസെടുത്ത ഓപ്പണർ റോബിൻ ഉത്തപ്പയുടെയും 22 റൺസെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസണിന്റെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.

 

സച്ചിൻ ബേബി രണ്ട് റൺസുമായി പുറത്താാകാതെ നിന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ അസറുദീനെ ആശംസിച്ചു.

 

രണ്ട് മത്സരങ്ങളിൽ നിന്ന് 8 പോയിന്റാണ് കേരളത്തിന്റെ സമ്പാദ്യം.

 

OTHER SECTIONS