By Web Desk.02 05 2022
മഞ്ചേരി: കേരളത്തിന് ഏഴാം സന്തോഷ് ട്രോഫി കിരീടം. ബംഗാളിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് കേരളം കിരീടം നേടിയത്. 5-4നായിരുന്നു പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കേരളം സന്തോഷ് ട്രോഫിയുടെ 75-ാം വര്‍ഷത്തെ ജേതാക്കളായത്. നിശ്ചിത സമയത്ത് ഇരു ടീമുകളും സമനില പാലിച്ചതിനെ തുടര്‍ന്ന് അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ 97-ാം മിനുട്ടില്‍ ദീലീപ് ഓര്‍വന്‍ ബംഗാളിനായും 116-ാം മിനുട്ടില്‍ മുഹമ്മദ് സഫ്നാദ് കേരളത്തിനായും ഗോള്‍ നേടി.
അധിക സമയ കളിയും സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേയ്ക്ക് നീണ്ടത്. ബംഗാളിന്റെ രണ്ടാമത്തെ കിക്ക് പുറത്തേക്ക് പോയപ്പോള്‍ കേരളം അഞ്ചു കിക്കുകളും വലയിലെത്തിക്കുകയായിരുന്നു.