ചൈനയിലെ ബാസ്കറ്റ് ബാള്‍ ക്യാന്പിലേക്ക് മലയാളിയും

By praveen prasannan.17 Jun, 2017

imran-azhar

ന്യൂഡല്‍ഹി: ചൈനയില്‍ നടക്കുന്ന എന്‍ ബി എയുടെ ബാസ്കറ്റ്ബാള്‍ പരിശീലന ക്യാന്പിലേക്ക് മലയാളിയെ തെരഞ്ഞെടുത്തു. കോട്ടയം തിരുവല്ല സ്വദേശി സെജിന്‍ മാത്യുവിനെയാണ് ക്യാന്പിലേക്ക് തെരഞ്ഞെടുത്തത്.

ജൂണ്‍ 18 മുതല്‍ 21 വരെയാണ് ക്യാന്പ്. പതിനൊന്നംഗ ഇന്ത്യന്‍ സംഘത്തിനൊപ്പം സെജിനും ചൈനയിലേക്ക് പറക്കും.

ഏഷ്യാ~പസഫിക് മേഖലയിലെ ബാസ്കറ്റ് ബാള്‍ താരങ്ങളാണ് ക്യാന്പ് സംഘടിപ്പിക്കുന്നത്. എന്‍ ബി എയിലെ കളിക്കാരും പ്രധാന പരിശീലകരുമാകും ഇവര്‍ക്ക് പരിശീലനം നല്‍കുക.

ന്യുസിലന്‍ഡ്, ഓസ്ട്രേലിയ, കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്ന് പത്ത് വീതം കുട്ടികള്‍ ക്യാന്പില്‍ പങ്കെടുക്കും.ചൈനയില്‍ നിന്ന് 21 പെണ്‍കുട്ടികളും പത്ത് ആണ്‍കുട്ടികളും ക്യാന്പില്‍ പങ്കെടുക്കും.

റൊബിന്‍ ബാനര്‍ജി, സെജിന്‍ മാത്യു, ജഗ്സ്ഗന്‍ ബീര്‍, വിവേക് ചൌഹാന്‍, ഷണ്‍മുഖം മുരുകന്‍, റിയാന്‍ഷു നേഗി, സൂരജ് പഥക്, പ്രശാന്ത് റാവഹ്, പ്രേഷിത് പവാര്‍, പാര്‍ത്ഥ് കുമാര്‍ ശര്‍മ്മ, മനോജ് സിംഗ് സിസോദിയ, പ്രിന്‍സിപ്പേല്‍ സിംഗ്.