തായ്‌ലന്റ് ഓപ്പണില്‍ നിന്ന് പിന്മാറി കിഡംബി ശ്രീകാന്ത്

By Veena Viswan.21 01 2021

imran-azhar

 

ഹോങ്കോങ്: തായ്‌ലന്റ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത് പിന്മാറി. മുറിയില്‍ ഒപ്പമുള്ളയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

 

തന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്നും ഫെഡറേഷന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് തീരുമാനമെന്നും ട്വിറ്ററിലൂടെ താരം അറിയിച്ചു.

 

ടൂര്‍ണമെന്റിനായി എത്തിയതു മുതല്‍ നാലു തവണ കോവിഡ് പരിശോദനയ്ക്ക് താരം വിധേയനായിരുന്നു.

 

OTHER SECTIONS