കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് മൂന്നു റണ്‍സിന്റെ വിജയം

By BINDU PP .17 May, 2018

imran-azhar

 

 

മുംബൈ: ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് മൂന്നു റണ്‍സിന്റെ വിജയം. 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുക്കാനേ സാധിച്ചുള്ളു. ഓപ്പണര്‍ ലോകേഷ് രാഹുല്‍ 60‌ പന്തില്‍ 94 റണ്‍സെടുത്തെങ്കിലും പഞ്ചാബിനെ വിജയത്തിലെത്തിക്കാനായില്ല. ജയത്തോടെ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി.സ്വന്തം തട്ടകമായ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത മുംബൈ 186 റണ്‍സാണ് നേടിയത്. തുടര്‍ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്സ് ഇലവന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു.

 

ഓപ്പണര്‍ കെ.എല്‍ രാഹുലിന്റെയും മധ്യനിര താരം ആരോണ്‍ ഫിഞ്ചിന്റെയും മികവില്‍ ഏറെക്കുറെ വിജയം ഉറപ്പിച്ച ശേഷം പഞ്ചാബ് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. മുംബൈ ഓപ്പണര്‍ എവിന്‍ ലൂയിസിന്റെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായി. പിന്നാലെയെത്തിയ യുവതാരം ഇഷന്‍ കിഷന്‍ രണ്ട് സിക്‌സുകളടക്കം 20 റണ്‍സെടുത്തെങ്കിലും പെട്ടെന്ന് മടങ്ങി. സൂര്യകുമാര്‍ യാദവിന്റെയും നായകന്‍ രോഹിത് ശര്‍മയുടെയും (6) വിക്കറ്റുകള്‍ കൂടി നഷ്ടമായതോടെ ഒന്‍പത് ഓവറില്‍ നാലിന് 71 എന്ന നിലയിലായി മുംബൈ.

 

 

 

OTHER SECTIONS