നില ഭദ്രമാക്കി ഇന്ത്യ; കോഹ്‌ലിയുടെ മികവിൽ മികച്ച സ്കോറിലേക്ക് (സ്‌കോർ : 241/4 - 62.5 ഓവർ)

By Chithra.23 11 2019

imran-azhar

 

കൊൽക്കത്ത : ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. ഇന്ത്യൻ മണ്ണിൽ നടക്കുന്ന ആദ്യ ഡേ-നൈറ്റ് മത്സരത്തിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ (89) തകർപ്പൻ പ്രകടനത്തിൽ ഇന്ത്യൻ സ്‌കോർ 200 പിന്നിട്ടു.ആദ്യ വിക്കറ്റുകൾ പെട്ടെന്ന് നഷ്ടപ്പെട്ടെങ്കിലും കോഹ്‌ലിയും അജിൻക്യാ രഹാനെയും ഇന്ത്യയുടെ നില ഭദ്രമാക്കി. ചേതേശ്വർ പുജാരയോടൊപ്പം ചേർന്ന് കോഹ്‌ലി സ്കോറിങ് വേഗത കൂടിയെങ്കിലും ഇബാദത് ഹൊസൈനിന്റെ മികച്ചൊരു പന്തിൽ പുജാരയുടെ വിക്കറ്റ് നഷ്ടമായി. തുടർന്നാണ് കോഹ്‌ലി രഹാനെയോടൊപ്പം ചേർന്നത്.

 

കളി ആരംഭിച്ചത് മുതൽ ആക്രമിച്ച് കളിക്കാൻ ശ്രമിക്കുകയായിരുന്നു ഇരുവരും. എന്നാൽ വൈകാതെ തന്നെ രഹാനെയുടെ വിക്കറ്റ് നഷ്ടമായി. തൈജുൽ ഇസ്ലാമിന്റെ പന്തിൽ ഇബാദത് ഹൊസൈനിന് ക്യാച്ച് നൽകി രഹാനെ മടങ്ങി. കോഹ്‌ലിയോടൊപ്പം അഞ്ച് റൺസുമായി രവീന്ദ്ര ജഡേജയാണ് ക്രീസിൽ.

OTHER SECTIONS