വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിനത്തിൽ പുതിയ റെക്കോർഡുകൾ സ്വന്തമാക്കി കോഹ്‌ലി

By Chithra.12 08 2019

imran-azhar

 

പോർട്ട് ഓഫ് സ്പെയിൻ : വെസ്റ്റ് ഇൻഡീസിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കിയതിനോടൊപ്പം ഇന്ത്യൻ ക്യാപ്റ്റന് പുതിയൊരു റെക്കോർഡ് കൂടി സ്വന്തം. വെസ്റ്റ് ഇൻഡീസിനെതിരെ ഉള്ള ഏകദിനങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന കളിക്കാരൻ എന്ന റെക്കോർഡാണ് കോഹ്‌ലി സ്വന്തമാക്കിയത്.

 

പാക്ക് ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദിന്റെ 26 വർഷത്തെ റെക്കോർഡാണ് കോഹ്‌ലി തകർത്തത്. വെസ്റ്റ് ഇൻഡീസിനെതിരെ 64 മത്സരങ്ങളിൽ 1930 റൺസായിരുന്നു മിയാൻദാദിന്റെ സമ്പാദ്യം. എന്നാൽ വെറും 34 മത്സരങ്ങളിൽ നിന്നാണ് കോഹ്‌ലി ഇത് മറികടന്നത്.

 

വിൻഡീസിനെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന കളിക്കാരൻ എന്ന ബഹുമതിയും കോഹ്‌ലി ഞായറാഴ്ചത്തെ ഏകദിനത്തിൽ നിന്ന് സ്വന്തമാക്കി. ഏറ്റവും കൂടുതൽ സെഞ്ച്വറി എന്ന സച്ചിന്റെയും ഗാംഗുലിയുടെയും റെക്കോർഡാണ് കോഹ്‌ലി മറികടന്നത്.

OTHER SECTIONS