രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആറു വിക്കറ്റ് ജയം

By Amritha AU.16 May, 2018

imran-azhar


കൊല്‍ക്കത്ത: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആറു വിക്കറ്റ് ജയം. ജയത്തോടെ പ്ലേ ഓഫിലേക്കുള്ള വഴി കൂടുതല്‍ എളുപ്പമായിരിക്കുകയാണ് കൊല്‍ക്കത്തക്ക്.

 

 

ക്രിസ് ലിനിന്റെയും ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്കിന്റെയും ബാറ്റിംഗ് പ്രകടനമാണ് കൊല്‍ക്കത്തയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തില്‍ 12 പന്തുകള്‍ ബാക്കി നില്‍ക്കെ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു. 42 പന്തില്‍ നിന്ന് ലിന്‍ 45 റണ്‍സെടുത്തു പുറത്തായി. 31 പന്തുകളില്‍ നിന്ന് 41 റണ്‍സുമായി ദിനേഷ് കാര്‍ത്തിക് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. നിതിഷ് റാണ 21, നിതീഷ് റാണ 21 എന്നിവരാണ് കൊല്‍ക്കത്തക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടി.

 

 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ 142 റണ്‍സെടുത്തു പുറത്തായിരുന്നു. 22 പന്തില്‍ 39 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. രാഹുല്‍ ത്രിപതി 27, ജയ്‌ദേവ് ഉനദ്ഘട്ട് 26 എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്തത്.

OTHER SECTIONS