നോര്‍ത്ത് ഈസ്റ്റിനെ കീഴടക്കി കൊല്‍ക്കത്ത

By praveen prasannan.13 Jan, 2018

imran-azhar

ഗോഹട്ടി: ഐ എസ് എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒരു ഗോളിന് കീഴടക്കി നിലവിലെ ജേതാക്കളായ കൊല്‍ക്കത്ത. കൊല്‍ക്കത്തയുടെ വിജയം എതിരില്ലാത്ത ഒരു ഗോളിനാണ്.

ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. എഴുപത്തിമൂന്നാം മിനിട്ടില്‍ സെക്വിനയാണ് കൊല്‍ക്കത്തയുടെ ഗോള്‍ നേടിയത്.

സെക്വിന ബോക്സിന് വെളിയില്‍ നിന്നെടുത്ത ഷോട്ട് നോര്‍ത്ത് ഈസ്റ്റിന്‍റെ വലയില്‍ കയറുകയായിരുന്നു. ഇതോടെ കൊല്‍ക്കത്ത ആറാമതായി.

എ ടി കെയ്ക്ക് ഇപ്പോള്‍ പതിനൊന്ന് പോയിന്‍റുണ്ട്. നേരത്തേ ആറാമതായിരുന്ന കേരള ബ്ളാസ്റ്റേഴ്സാണ് പിന്‍തള്ളപ്പെട്ടത്.

 

OTHER SECTIONS