മുംബൈ ഇന്ത്യൻസ് താരം ക്രുണാല്‍ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തില്‍ ഡി.ആര്‍.ഐ തടഞ്ഞു

By Web Desk.12 11 2020

imran-azhar

 

 

മുംബൈ: ഐപിഎൽ പതിമൂന്നാം സീസണിലെ കിരീട നേട്ടത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചെത്തിയ മുംബൈ ഇന്ത്യൻസിന്റെ ആള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) തടഞ്ഞു. യുഎഇയിൽ നിന്നും മുംബൈയിലെത്തിയെ ക്രുണാല്‍ പാണ്ഡ്യയുടെ കൈവശം കണക്കിൽപ്പെടാത്ത സ്വർണാഭരണങ്ങളും, മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കൊണ്ടുവരാന്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ സ്വര്‍ണാഭരണങ്ങള്‍ താരത്തിൻറെ കൈവശം ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. താരത്തെ ചോദ്യം ചെയ്തുവരികയാണ്.

 

OTHER SECTIONS