കുൽദീപ് യാദവും ചഹലും തങ്ങളുടെ ബൗളിംഗ് മികവിന് നന്ദി പറയുന്നത് ക്യാപ്റ്റൻ കൂളിനോട്

By Sooraj S.11 Jul, 2018

imran-azhar

 

 

ദില്ലി: ഇന്ത്യൻ ടീമിൽ ഇടം നേടിയ കുൽദീപ് യാദവും യുസ്വേന്ദ്ര ചഹലും തങ്ങളുടെ ബൗളിംഗ് മികവിനും വിക്കറ്റ് നേട്ടത്തിനും നന്ദി പറയുന്നത് മറ്റാരോടുമല്ല ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ ക്യാപ്റ്റൻ കൂളായ സാക്ഷാൽ മഹേന്ദ്ര സിംഗ് ധോണിയോടാണ്. സമീപ കാലങ്ങളിൽ മികച്ച പ്രകടനമാണ് ഈ യുവ സ്പിന്നർമാർ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. എതിരാളികളുടെ വീക്ക് പോയിന്റ് കണ്ടുപിടിച്ച് അവരുടെ വിക്കറ്റ് നേടുന്നതിൽ മിടുക്കരാണ് ഇരു ബൗളർ മാരും. ധോണിയുടെ നിർദേശങ്ങളും പരിചയസമ്പന്നതയുമാണ് തങ്ങളെ ഈ നേട്ടത്തിൽ കൊണ്ടെത്തിച്ചതെന്നാണ് ചഹലും യാദവും പറയുന്നത്. മത്സരത്തിനിടയിൽ ഫീൽഡിങ് സെറ്റ് ചെയ്യുന്നതിലും എതിരാളികളെ വീക്ഷിച്ച് അവരുടെ വീക്ക് പോയിന്റ് കണ്ടെത്തുന്നതിലും നിർണ്ണായകമായ പങ്കാണ് ധോണി വഹിക്കുന്നതെന്നും ഇവർ കൂട്ടിച്ചേർത്തു. ഏകദിന മത്സരത്തിൽ ഒരു ഹാട്രിക് നേട്ടത്തിന് ഉടമ കൂടിയാണ് കുൽദീപ് യാദവ്. മാത്യൂ വെയ്ഡ്, ആഷ്ടണ്‍ അഗര്‍, പാറ്റ് കുമിന്‍സ് എന്നീ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻമാരെ അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയാണ് കുൽദീപ് ഹാട്രിക് നേട്ടം സ്വന്തമാക്കിയത്.