ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ ലക്ഷ്യ സെന്നും എച്ച് എസ് പ്രണോയിയും രണ്ടാം റൗണ്ടില്‍

By RK.12 01 2022

imran-azhar

 


ന്യൂഡല്‍ഹി: ഇന്ത്യന്‍ പുരുഷ താരങ്ങളായ ലക്ഷ്യ സെന്നും എച്ച്.എസ്.പ്രണോയിയും ന്യൂഡല്‍ഹിയില്‍ വച്ച് നടക്കുന്ന ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.

 

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടിയ ലക്ഷ്യ സെന്‍ ഈജിപ്ഷ്യന്‍ താരം ആദം ഹാത്തിം എല്‍ഗമലിനെ കീഴടക്കിയാണ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സെന്നിന്റെ വിജയം. സ്‌കോര്‍: 21-15, 21-7. മത്സരം വെറും 25 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്.

 

സ്പാനിഷ് താരം പാബ്ലോ അബിയാനെ തകര്‍ത്താണ് മലയാളി കൂടിയായ പ്രണോയ് രണ്ടാം റൗണ്ടിലെത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് പ്രണോയിയുടെയും വിജയം. സ്‌കോര്‍: 21-14, 21-7.

 

വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ മാളവിക ബന്‍സോദ്, ഒളിമ്പിക്ക് മെഡല്‍ ജേതാവ് സൈന നേവാള്‍ എന്നിവരും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. പുരുഷ വിഭാഗത്തില്‍ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് നേരത്തേ രണ്ടാം റൗണ്ടിലേക്ക് പ്രവേശനം നേടിയിട്ടുണ്ട്.

 

 

OTHER SECTIONS