ഡച്ച് ഓപ്പണ്‍; ലക്ഷ്യസെന്നിന് കിരീടം

By mathew.14 10 2019

imran-azhar

 

അല്‍മെരെ (നെതര്‍ലന്‍ഡ്സ്): കരിയറിലെ ആദ്യ ബി.ഡബ്ലു.എഫ് വേള്‍ഡ് ടൂര്‍ കിരീടം സ്വന്തമാക്കി ഇന്ത്യയുടെ യുവ ബാഡ്മിന്റണ്‍ താരം ലക്ഷ്യസെന്‍. എഴുപത്തിയയ്യായിരം യു.എസ് ഡോളര്‍ സമ്മാനത്തുക ലഭി്ക്കുന്ന ഡച്ച് ഓപ്പണിലായിരുന്നു പതിനെട്ടുകാരനായ ലക്ഷ്യസെന്നിന്റെ കിരീട നേട്ടം.

 

ഒന്നിനെതിരേ മൂന്ന് ഗെയിമുകള്‍ക്കാണ് പുരുഷ സിംഗിള്‍സില്‍ ജപ്പാന്റെ യുസുകെ ഒനൊദെരയെ ലക്ഷ്യസെന്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 15-21, 21-14, 21-15. മത്സരം ഒരു മണിക്കൂറും മൂന്ന് മിനിറ്റും നീണ്ടുനിന്നു.

 

കഴിഞ്ഞ വര്‍ഷം ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും യൂത്ത് ഒളിമ്പിക്സില്‍ വെള്ളിയും ലക്ഷ്യസെന്‍ നേടിയിരുന്നു. ഈ വര്‍ഷം ബെല്‍ജിയന്‍ ഇന്റര്‍നാഷണലില്‍ വിജയിച്ച ലക്ഷ്യസെന്‍ പോളിഷ് ഓപ്പണില്‍ റണ്ണറപ്പുമായിരുന്നു.

 

OTHER SECTIONS