ഡാനിയേല്‍ ജെയിംസ് യുണൈറ്റഡ് വിട്ടു; ലീഡ്‌സ് യുണൈറ്റഡുമായി അഞ്ചുവര്‍ഷത്തെ കരാർ ഒപ്പുവെച്ചു

By സൂരജ് സുരേന്ദ്രന്‍.01 09 2021

imran-azhar

 

 

ലണ്ടൻ: വെയ്ല്‍സ് യുവതാരം ഡാനിയേല്‍ ജെയിംസ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വിട്ടു. യുണൈറ്റഡിനായി 50 മത്സരങ്ങള്‍ കളിച്ച താരം ആറുഗോളുകള്‍ നേടിയിട്ടുണ്ട്. 2019 ൽ സ്വാന്‍സിയില്‍ നിന്നാണ് ജെയിംസ് യുണൈറ്റഡിലേക്കെത്തുന്നത്.

 

യുണൈറ്റഡ് വിട്ട ഡാനിയേല്‍ ജെയിംസിനെ ലീഡ്‌സ് യുണൈറ്റഡാണ് സ്വന്തമാക്കിയിരിക്കുന്നത്. ലീഡ്‌സ് അഞ്ച് വർഷത്തെ കരാർ ഡാനിയേലുമായി ഒപ്പുവെച്ചു. വേഗമേറിയ നീക്കങ്ങളാണ് താരത്തിന്റെ കരുത്ത്.

 

മുന്നേറ്റ നിരയിൽ ഡാനിയേൽ ഒരു മുതൽക്കൂട്ടാകുമെന്നാണ് ലീഡ്‌സിന്റെ പ്രതീക്ഷ.

 

യുണൈറ്റഡിനായി അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോള്‍ നേടിക്കൊണ്ടായിരുന്നു താരത്തിന്റെ വരവ്.

 

പിന്നീടുള്ള മത്സരങ്ങളിൽ ക്ഷോഭിക്കാനായിട്ടില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജേഡന്‍ സാഞ്ചോയും ടീമിലെത്തിയതോടെ ജെയിംസിന് യുണൈറ്റഡില്‍ സാധ്യത മങ്ങിയിരുന്നു.

 

OTHER SECTIONS