പോക്കറ്റ് മണി നല്‍കുന്നവരുടെ പട്ടികയില്‍ നിന്ന് പയസിനെ ഒഴിവാക്കി

By praveen prasannan.16 Sep, 2017

imran-azhar

ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ വന്പന്‍ ടൂര്‍ണമന്‍റുകളിലേക്കും 2020ലെ ടോക്യോ ഒളിന്പിക്സിനും വേണ്ടി തയാറെടുക്കുന്നവര്‍ക്ക് 50000 രുപ പ്രതിമാസം നല്‍കാന്‍ കായിക മന്ത്രാലയം തീരുമാനിച്ചു. എന്നാല്‍ ഇങ്ങനെ പണം നല്‍കേണ്ടവരുടെ പട്ടികയില്‍ നിന്നും ലിയാന്‍ഡര്‍ പയസിനെയും സാകേത് മൈനേനിയെയും ഒഴിവാക്കി.

യുകി ഭാംബ്രി,രോഹന്‍ ബൊപ്പണ്ണ, രാംകുമാര്‍ രാമനാഥന്‍, സുമിത് നഗല്‍ എന്നിവരൊക്കെ പട്ടികയിലുണ്ട്. പട്ടികയില്‍ ഇടം പിടിക്കാത്ത മൈനേനി ഇത്തവണ അര്‍ജൂന അവാര്‍ഡ് നേടിയ താരമാണ്.

സാനിയ മിര്‍സ, പ്രാര്‍ത്ഥന തോംബറെ, കര്‍മന്‍ കൌര്‍ തണ്ടി എന്നിവരൊക്കെ 50000 രൂപ ലഭിക്കുന്നവരുടെ പട്ടികയിലുണ്ട്. അതേസമയം ഇന്ത്യയിലെ മുന്തിയ സിംഗിള്‍സ് താരം അങ്കിത റൈനയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.


അങ്കിതയുടെ ലോക റാങ്കിംഗ് 260ആണ്. പ്രാര്‍ത്ഥന സിംഗിള്‍സില്‍ 801ലാണ്. ഡബിള്‍സില്‍ 129 ആം സ്ഥാനത്താണ്. സാനിയ ലോക എട്ടാം നന്പറാണ്.

എന്നാല്‍ ഇത് അന്തിമ പട്ടികയല്ലെന്ന് കായിക മന്ത്രാലയം അധികൃതര്‍ പറഞ്ഞു. ഇപ്പോള്‍ 152 പേരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അടുത്ത 15~20 ദിവസത്തിനുള്ളില്‍ പുനരവലോകന കമ്മിറ്റി ചേരും. പണം കിട്ടുന്നവരുടെ പ്രകടനം അനുസരിച്ചിരിക്കും പട്ടികയില്‍ തുടരുന്നതും ഒഴിവാകുന്നതും. തുടര്‍ച്ചയായി കളിക്കാരുടെ പ്രകടനം വിലയിരുത്തും.

OTHER SECTIONS