ചൈനയുടെ ബാഡ്മിന്റണ്‍ ഇതിഹാസ താരം ലിന്‍ ഡാന്‍ വിരമിച്ചു

By Sooraj Surendran .06 07 2020

imran-azhar

 

 

ബെയ്ജിങ്: ചൈനീസ് ബാഡ്മിന്റണ്‍ ഇതിഹാസ താരം ലിന്‍ ഡാന്‍ വിരമിച്ചു. അടുത്ത വര്‍ഷം ടോക്കിയോയില്‍ മറ്റൊരു ഒളിംപിക്‌സ് നടക്കാനിരിക്കെ ലിന്‍ ഡാന്റെ വിരമിക്കൽ പ്രഖ്യാപനം ആരാധകരെ നിരാശപ്പെടുത്തി. തന്റെ കുടുംബത്തിനും, കോച്ചുമാർക്കും, ടീമംഗങ്ങൾക്കും വിരമിക്കൽ പ്രഖ്യാപനത്തിൽ ലിന്‍ ഡാന്‍ നന്ദി അറിയിച്ചു. 2008ലെ ബെയ്ജിങ് ഒളിംപിക്സിലും, 2012ലെ ലണ്ടന്‍ ഒളിംപിക്സിലും സ്വർണം നേടിയ ലിന്‍ ഡാന്‍തന്റെ 36ആം വയസിലാണ് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. 666 സിംഗിൾസ് കിരീടങ്ങളാണ് ലിന്‍ ഡാന്‍ ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. മലേഷ്യൻ ബാഡ്മിന്റൺ താരം ലീ ചോങ് വെയും, ലിൻ ഡാനുമാണ് ബാഡ്മിന്റൺ രംഗത്തെ രാജാക്കന്മാർ. കഴിഞ്ഞ വർഷമാണ് ലീ ചോങ് വിരമിച്ചത്. ഇവർ ഉറ്റ സുഹൃത്തുക്കളുമായിരുന്നു.

 

OTHER SECTIONS