കിരീട നേട്ടം ആഘോഷിച്ച് അര്‍ജന്‍റീനൻ താരങ്ങള്‍; പാട്ടും നൃത്തവുമായി ഡ്രസിംഗ് റൂമിൽ ആഹ്‌ളാദം

By sisira.11 07 2021

imran-azhar

 

 മാരക്കാന: കോപ്പ അമേരിക്ക കിരീട നേട്ടം ആഘോഷമാക്കി അര്‍ജന്‍റീനൻ താരങ്ങള്‍. ഡ്രസിംഗ് റൂമിൽ മടങ്ങിയെത്തിയ താരങ്ങള്‍ പാട്ടും നൃത്തവുമായി കോപ്പ വിജയം ആഘോഷിച്ചു. ലിയോണല്‍ മെസിയായിരുന്നു ശ്രദ്ധാകേന്ദ്രം. കപ്പുമായി മെസ്സി പാട്ടിനൊപ്പം നൃത്തം ചവിട്ടി.

 

ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചാണ് ലിയോണൽ മെസിയും സംഘവും മാരക്കാനയില്‍ കപ്പുയര്‍ത്തിയത്.

 

കിരീടത്തിനായുള്ള അര്‍ജന്‍റീനയുടെ 28 വര്‍ഷത്തെ കാത്തിരിപ്പിന് ഇതോടെ വിരാമമായി. വിജയമാലാഖയായി എഞ്ചല്‍ ഡി മരിയ അര്‍ജന്‍റീനയ്‌ക്ക് കിരീടം സമ്മാനിക്കുകയായിരുന്നു.

 

റെനാൻ ലോദിയുടെ പ്രതിരോധപ്പിഴവ് മുതലെടുത്തായിരുന്നു 22-ാം മിനുറ്റില്‍ മരിയ വല ചലിപ്പിച്ചത്. ഫൈനലുകളില്‍ 2005ന് ശേഷം അര്‍ജന്‍റീനയുടെ ആദ്യ ഗോള്‍ കൂടിയാണിത്.

 

 

OTHER SECTIONS